Thursday, 31 August 2017

അത്തി വൃക്ഷത്തിന്റെ ഉത്തരം...



"എന്തുകൊണ്ടാണ്  ഗുരു അന്ന് നിന്നെ ശപിച്ചതു ?" ചോദ്യം അത്തി വൃക്ഷത്തോടായിരുന്നു...
"നിറഞ്ഞു നിൽക്കുന്ന ഇലകളും തടിച്ച എൻ തടിയും ഗുരു നല്കുയതാണ് എന്നു മറന്നപ്പോൾ 'അഹം' എന്ന ഭാവത്തിന്റെ ഫലങ്ങൾ എന്നിൽ മുള പൊട്ടി. അന്നേരം എന്റെ യഥാർത്ഥ ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ഞാൻ മറന്നു പോയി..."
കണ്ണീരു കായ്ക്കുന്നതായിരുന്നു ആ ഉത്തരം...

അവൻ അത്തി വൃക്ഷത്തെ ശപിച്ചു. അത് സമൂലം വാടി പോയി. (മാർക്കോസ്.11:12-14; 20-24)