ബ്രദര്‍ ജെയ്‌ജോ
ഫെബ്രുവരി 14നാണ് വാലന്റയിന്‍സ് ദിനം. ആ ദിനത്തിന് ഒരു ചരിത്രം പറയാനുണ്ട്. വിശുദ്ധ വാലന്റയിന്റെ ധീരരക്തസാക്ഷിത്വത്തിന്റെ കഥയാണത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ക്ലോദിയൂസ് രണ്ടാമന്‍ ഒരു കല്‍പന പുറപ്പെടുവിച്ചു. തന്റെ ഭടന്മാരില്‍ ആരും വിവാഹം ചെയ്യരുത്. അതോടൊപ്പം സ്വയം ദൈവമായി ഉയര്‍ത്തി. ഇനിമേലില്‍ തന്നെ മാത്രമേ റോമന്‍ സാമ്രാജ്യത്തിലെ ഒരു പൂപോലും ആരാധിക്കാവൂ എന്ന മുന്നറിയിപ്പോടെ. വിവാഹം ഭടന്മാരെ മടിയന്മാരാക്കും എന്നായിരുന്നു ക്ലോദിയൂസ് തത്വം. ഇതിനെതിരെ മുന്നോട്ടുവന്ന വ്യക്തിയാണ് ഇന്റ്‌റാമ്‌ന ബിഷപ്പായിരുന്ന വാലന്റെയിന്‍. ദൈവത്തെയും മനുഷ്യരെയും സ്‌നേഹിക്കുവാനുള്ള സ്വാതന്ത്ര്യം മനുഷ്യന് ഉണ്ടെന്നു പറഞ്ഞ അദ്ദേഹം രഹസ്യത്തില്‍ വിവാഹങ്ങള്‍ നടത്തികൊടുത്തു. ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി. ബിഷപ് ഒരു ക്രിസ്ത്യാനിയാണെന്നറിയുകയും അദ്ദേഹത്തിന്റെ അനുയായികളുടെ ബാഹുല്യം കണ്ട് അത്ഭുതപ്പെടുകയും ചെയ്ത ചക്രവര്‍ത്തി ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. പകരം വലിയ സ്ഥാനമാനങ്ങള്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്തു. പക്ഷേ തന്റെ വിശ്വാസത്തില്‍ നിന്നും ലവലേശം വ്യതിചലിക്കുവാന്‍ ബിഷപ് തയാറായില്ല. കോപാകുലനായ ചക്രവര്‍ത്തി മൂന്നു ഘട്ടങ്ങളായുള്ള ശിക്ഷാവിധിയാണ് കല്‍പിച്ചത്. ആദ്യം ക്രൂരമായ് അടിപ്പിച്ചു. തുടര്‍ന്ന് കല്ലുകള്‍ എറിയുവാന്‍ കല്‍പിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു. അങ്ങനെ എഡി 270 ഫെബ്രുവരി 14ന് അദ്ദേഹം ധീരരക്തസാക്ഷിത്വം വരിച്ചു. വിവാഹം എന്ന പുണ്യകൂദാശയെ നിരാകരിച്ച ചക്രവര്‍ത്തിയുടെ കല്‍പനയ്ക്ക് എതിരു നിന്നതുകൊണ്ടു കൂടിയാണ് അദ്ദേഹത്തിന് പീഡകള്‍ ഏല്‍ക്കേണ്ടി വന്നത്. ഇത് കണക്കിലെടുത്ത് പരസ്പരം സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധദിനമായി ആദിമകാലം മുതല്‍ ഫെബ്രുവരി 14 ആചരിച്ചുപോന്നിരുന്നു. എന്നാല്‍ ഇന്ന്, ദേഹിമറന്ന് ദേഹത്തെ മാത്രം പ്രണയിക്കുന്നവരുടെ ആഘോഷദിനമായി ആ പുണ്യദിനം രൂപാന്തരപ്പെട്ടിരിക്കുന്നു. റെഡ് റോസിനുവേണ്ടിയുള്ള അഡ്വാന്‍സ് ബുക്കിങ്ങും ഡയറിമില്‍ക്ക് സില്‍ക്കിന്റെ വന്‍ വില്‍പ്പനയും അകമ്പടി സേവിച്ചെത്തുന്ന ദിനമായി ഫെബ്രുവരി 14 മാറി. സ്വന്തം വിശുദ്ധിയും നൈര്‍മല്യവും കാറ്റില്‍ പറത്തികൊണ്ട് അനേകര്‍ ആ പുണ്യദിനത്തിന്റെ മഹത്വത്തെ തരം താഴ്ത്തുമ്പോള്‍ കരഞ്ഞുപോകുന്നവര്‍ അനവധിയാണ്. ആ ലിസ്റ്റില്‍ വഴിതെറ്റിയവരുടെ മാതാപിതാക്കള്‍ തുടങ്ങി സ്വര്‍ഗത്തിലിരുന്നു കരയുന്ന വിശുദ്ധവാലെന്റയിന്‍ വരെയുണ്ട്. ഇന്ന്, പ്രണയത്തിന്റെ ലക്ഷ്യം സ്വാര്‍ഥതയായി മാറിയിരിക്കുന്നു എന്നത് കാലം വരച്ചുകാട്ടുന്ന യാഥാര്‍ഥ്യമാണ്. അവിടെ, അപരന്റെ ജീവനെക്കുറിച്ചോ സമാധാനത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഉല്‍കണ്ഠ സൃഷ്ടിക്കപ്പെടുന്നില്ല. പ്രണയം സ്വന്തമാക്കുവാനല്ല, സ്വന്തമാകുവാനും സ്വയം ഇല്ലാതാകുവാനുമാണെന്ന് അറിയാത്തവര്‍ കപടനാട്യക്കാരാണ്.
സ്വാര്‍ഥത കലരാത്ത പ്രണയങ്ങള്‍ ഉണ്ടോ? ഉണ്ട്; ക്രിസ്തുവിനോടുള്ള പ്രണയം. അതിനുള്ള ചില ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും തിരിവെട്ടമായി തെളിഞ്ഞു നില്‍ക്കുന്നുണ്ട്. നാം അത് ശ്രദ്ധിക്കാറില്ല എന്നു മാത്രം. സ്വന്തം ഭവനത്തെയും മാതാപിതാക്കളെയും വിട്ടെറിഞ്ഞ് സ്വയം എരിഞ്ഞില്ലാതാകുന്ന വൈദികരില്‍ അത് ദൃശ്യമാണ്, ക്രിസ്തുവിനോടുള്ള സ്വാര്‍ഥത കലരാത്ത പ്രണയം. മിണ്ടാമഠങ്ങളില്‍ അധരം പൂട്ടി സഭയ്ക്കും ലോകത്തിനുംവേണ്ടിയുള്ള പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നവരിലും ദൃശ്യമാകുന്നത് ഇതേ പ്രണയം തന്നെയാണ്. ചുറ്റുമുള്ളവരില്‍ ഈശോയെ കണ്ട്, സ്വയം മറന്ന്, അവര്‍ക്കായി ഉരുകിതീരുന്ന സന്യസ്തരും ഇതേ പ്രണയത്തില്‍ അലിഞ്ഞില്ലാതാകുന്നു. പൂര്‍ണവിശ്വസ്തതയോടെ പരസ്പരം സ്‌നേഹിച്ചും പ്രാര്‍ഥിച്ചും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയും മുന്നേറുന്ന ദമ്പതികളിലും ദൃശ്യമാകുന്നതും ഇതേ പ്രണയം തന്നെയാണ്. ക്രിസ്തുവിനോടുള്ള പ്രണയമാണ് യാഥാര്‍ഥ്യം നിറഞ്ഞു തുളുമ്പുന്നത്. അവന്‍ ചൂണ്ടിക്കാണിക്കുന്ന പ്രണയപുഷ്പം കാല്‍വരിയിലെ കുരിശാണ്. അവന്‍ രചിച്ച പ്രണയകാവ്യമാകട്ടെ. സ്വയം ഇല്ലാതായ ഒരു സുവിശേഷവും.

No comments:
Post a Comment