Sunday, 16 April 2017

ഏവർക്കും ഈസ്റ്റർ ആശംസകൾ...


ഈസ്റ്റർ...
ദൈവം ഭൂമിയിൽ അവതരിച്ചു മരിച് വിധിയെ തോൽപ്പിച്ച ദിവസം. മരണം എല്ലാത്തിന്റെയും അവസാനം അല്ല എന്നു പറഞ്ഞുകൊണ്ട് മരണത്തിനപ്പുറത്തെ നിത്യമായാ ജീവിതത്തിനു ദൈവം തന്നെ നമ്മെ ക്ഷണിച്ച ദിനം. ഒരു കൊച്ചു ചിന്ത മാത്രം:
യോഹന്നാൻ 20:6-7-ൽ പറയുന്നു, കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്ന തൂവാല ചുരുട്ടി വച്ചിരിക്കുന്നതും അവർ കണ്ടു. ലാസറിനെ ഉയർപ്പിച്ചപ്പോൾ കെട്ടുകൾ അഴിക്കാൻ (യോഹ.11:44) പറഞ്ഞവൻ തന്നെയാണ് സ്വയം ഉയർത്തപ്പോൾ കെട്ടുകൾ ഊരിവച്ചത്. അതെ, ഉയർപ്പ് കെട്ടുകൾ അഴിക്കുന്നതാണ്. ജീവിതത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്ന കെട്ടുകൾ അഴിക്കാൻ ഉള്ള വിശുദ്ധ ദിനം. അവ ചില പാപങ്ങൾ ആയിരിക്കാം, ദുശീലങ്ങൾ ആയിരിക്കാം, നന്മക്കു എതിരായ എന്തെകിലുമൊക്കെ ആകാം. അവയെ അഴിച്ചു കളയാൻ ഈ ഉയർപ്പുദിനം നമ്മെ സഹായിക്കട്ടെ. സ്വയം അഴിക്കാൻ പറ്റാത്തവ മരണത്തെ തോല്പിച്ചവനെ കൊണ്ട് തന്നെ നമുക്ക് അഴിക്കാം...
നല്ല ദൈവം അതിനായി നമ്മെ അനുഗ്രഹിക്കട്ടെ...
ഏവർക്കും ഈസ്റ്റർ ആശംസകൾ...

-ബ്രദർ ജെയ്‌ജോ തട്ടിൽ

Wednesday, 12 April 2017

പെസഹാ തിരുനാൾ ആശംസകൾ...



പെസഹാ വ്യാഴം...
സ്വയം പകുത്തു നല്കിയവന്റെ ഓർമ്മ ദിനം
ഇതെന്റെ ശരീരം, ഇതെന്റെ രക്തം എന്നു പറഞ്ഞു കൊണ്ട്‌ നമുക്കായ്‌ ഇല്ലാതായവന്റെ ആദ്യ ബലി ദിനം...
ഇ ദിനം നൽകുന്ന ഒരു ഓർമപ്പെടുത്തൽ ഉണ്ട്,
ചിതറി പോകാതെ സ്നേഹത്തിൽ ഒന്നാകാൻ ഒരു ബലി അനിവാര്യം തന്നെ. അവിടെ ബലി വസ്തു ആകേണ്ടത് 'അഹം' ആണ്. 'ഞാൻ' എന്ന ചിന്തയെ ചിതയിലേക്കെറിയണം. അതോടൊപ്പം എന്റെ സ്വാർത്ഥതയും, അഹംഭാവവും, അഹങ്കാരവും. അതിനു ശേഷം നാം കാണുന്ന ലോകത്തിനു മറ്റൊരു മുഖം ആയിരിക്കും. നമുക്കായ്‌ ദാഹിക്കുന്ന, നമ്മുടെ സഹായത്തിനായി കാത്തിരിക്കുന്ന മുഖങ്ങൾ നമുക്ക് മുമ്പിൽ ദ്ര്യശ്യമാകും. അവരിലേക്ക്‌ കടന്നു ചെല്ലുവാൻ അപ്പോൾ നമുക്ക് കഴിയും.
നാളെ ബലിയാകും എന്നു അറിഞ്ഞിട്ടു തന്നെ ആണ് അവിടുന്ന് ഇന്ന് ബലി സ്ഥാപിച്ചത്. അത് ഒരിക്കലും മറക്കരുതെന്നും അവിടുന്ന് ഓർമിപ്പിച്ചു. മറക്കാതിരിക്കാം, മാമോദിസ വെള്ളം ശിരശ്ശിൽ വീണ ഓരോരുത്തനും ബലിയാകുവാൻ വിളിക്കപ്പെട്ടവൻ ആണ്. അതൊരിക്കലും ജീവിത ഇതളുകളിൽ നിന്നും മാഞ്ഞു പോകാതിരിക്കട്ടെ...
പെസഹാ തിരുനാൾ ആശംസകൾ
-ബ്രദർ ജെയ്‌ജോ തട്ടിൽ

Saturday, 8 April 2017

വീണ്ടും ഓശാന തിരുനാൾ കടന്നു വരുമ്പോൾ ഓർക്കുവാൻ ഒരു ചിന്ത ...
ഓശാന ഒരു മുന്നറിപ്പാണ്... പെസഹായും ദുഃഖവെള്ളിയും കുരിശുമരണവും അധികം വൈകാതെ കടന്നു വരും എന്ന മുന്നറിപ്പ്... പക്ഷെ അവിടേം കൊണ്ട് അവസാനിക്കുന്നില്ല ഒന്നും... അതുകഴിഞ്ഞു ഒരു ഉയർപ്പുണ്ട്...ജീവന്റെ ദിനങ്ങൾ ഉണ്ട്...വിശുദ്ധ വാരം ഇന്ന് ആരംഭിക്കുമ്പോൾ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഉയർപ്പിനായി കാത്തിരിപ്പും ആരംഭിക്കാം...
ഓശാന തിരുനാൾ ആശംസകൾ ...

Scala Sancta Logo Intro