പെസഹാ വ്യാഴം...
സ്വയം പകുത്തു നല്കിയവന്റെ ഓർമ്മ ദിനം
ഇതെന്റെ ശരീരം, ഇതെന്റെ രക്തം എന്നു പറഞ്ഞു കൊണ്ട് നമുക്കായ് ഇല്ലാതായവന്റെ ആദ്യ ബലി ദിനം...
ഇതെന്റെ ശരീരം, ഇതെന്റെ രക്തം എന്നു പറഞ്ഞു കൊണ്ട് നമുക്കായ് ഇല്ലാതായവന്റെ ആദ്യ ബലി ദിനം...
ഇ ദിനം നൽകുന്ന ഒരു ഓർമപ്പെടുത്തൽ ഉണ്ട്,
ചിതറി പോകാതെ സ്നേഹത്തിൽ ഒന്നാകാൻ ഒരു ബലി അനിവാര്യം തന്നെ. അവിടെ ബലി വസ്തു ആകേണ്ടത് 'അഹം' ആണ്. 'ഞാൻ' എന്ന ചിന്തയെ ചിതയിലേക്കെറിയണം. അതോടൊപ്പം എന്റെ സ്വാർത്ഥതയും, അഹംഭാവവും, അഹങ്കാരവും. അതിനു ശേഷം നാം കാണുന്ന ലോകത്തിനു മറ്റൊരു മുഖം ആയിരിക്കും. നമുക്കായ് ദാഹിക്കുന്ന, നമ്മുടെ സഹായത്തിനായി കാത്തിരിക്കുന്ന മുഖങ്ങൾ നമുക്ക് മുമ്പിൽ ദ്ര്യശ്യമാകും. അവരിലേക്ക് കടന്നു ചെല്ലുവാൻ അപ്പോൾ നമുക്ക് കഴിയും.
നാളെ ബലിയാകും എന്നു അറിഞ്ഞിട്ടു തന്നെ ആണ് അവിടുന്ന് ഇന്ന് ബലി സ്ഥാപിച്ചത്. അത് ഒരിക്കലും മറക്കരുതെന്നും അവിടുന്ന് ഓർമിപ്പിച്ചു. മറക്കാതിരിക്കാം, മാമോദിസ വെള്ളം ശിരശ്ശിൽ വീണ ഓരോരുത്തനും ബലിയാകുവാൻ വിളിക്കപ്പെട്ടവൻ ആണ്. അതൊരിക്കലും ജീവിത ഇതളുകളിൽ നിന്നും മാഞ്ഞു പോകാതിരിക്കട്ടെ...
പെസഹാ തിരുനാൾ ആശംസകൾ
-ബ്രദർ ജെയ്‌ജോ തട്ടിൽ
No comments:
Post a Comment